News
നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു….
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടിരുന്ന നടിയായിരുന്നു ജ്യോതിർമയി. സിനിമയിൽ നിന്നും ഇടവേള എടുത്തു നിൽക്കുകയാണ് താരം ഇപ്പോൾ. എന്നാൽ ഇന്ന് ഏവരെയും നിരാശയിൽ ആകുന്ന ഒരു വാർത്ത ജ്യോതിര്മയിടെ കുടുംബത്തിൽ സംഭവിച്ചു. എന്ത് എന്നാൽ ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി സരസ്വതി അന്തരിച്ചു 75 വയസായിരുന്നു. പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്.എറണാകുളം ലിസി പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷമാണ് ചടങ്ങുകൾ.