നടന്‍ ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക്…..
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയില്‍ ചേര്‍ന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗോവിന്ദ ശിവസേന അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാൽ നീണ്ട 14 വര്‍ഷത്തിന് ശേഷമാണ് ഗോവിന്ദ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മുമ്പ് കോൺഗ്രിസിൽ ലോക്‌സഭാ എംപി സ്ഥാനം വഹിച്ച വ്യക്തി കൂടിയാണ് നടൻ ഗോവിന്ദ.
ഗോവിന്ദയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി. സമൂഹത്തിലെ എല്ലാവര്‍ക്കും ജനപ്രിയനായ വ്യക്തിയാണ് ഗോവിന്ദ എന്ന് ഷിന്‍ഡെ പറഞ്ഞു.ചടങ്ങില്‍ വളരെ വൈകാരികമായി സംസാരിച്ച ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. 2004-2009 ലാണ് താന്‍ ആദ്യമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.