Business
ഞങ്ങൾക്ക് സ്വർണം വേണ്ട…. ആദരാഞ്ജലികൾ….
സ്വർണപ്രേമികളുടെ പ്രതീക്ഷളെല്ലാം അസ്ഥാനത്താക്കി സ്വർണ വിലയിൽ വൻ കുതിപ്പ്. മാർച്ച് മാസം ആദ്യം മുതൽ തന്നെ സ്വർണ വിലയിൽ വലിയ വർദ്ധനവാണ് കാണാനായത്. ഇതോടെ വൈകാതെ തന്നെ പവന് വില അരലക്ഷത്തിൽ എത്തുമെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് പ്രാബല്യത്തിൽ എത്തിയിരിക്കുകയാണ്.ഇന്ന് സ്വർണപ്രേമികളുടെ ഹൃദയം തകർത്ത് വില 50,000 കടന്നിരിക്കുന്നത്.
കേന്ദ്ര ബാങ്കുകൾ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതാണ് നിലവിലെ വിലവർധനവിന് കാരണമായി സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറക്കുമെന്ന റിപ്പോർട്ടുകളും ഇപ്പോഴത്തെ വില വർധനവിന് കാരണമായി. ഇനിയും വില ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.