ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതില്‍ വിമര്‍ശനവുമായി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണുഗോപാല്‍ തുറന്ന് പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കിയെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കിയത്.
ബിജെപി കണക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും അവര്‍ക്ക് അത് കുഴപ്പമില്ലന്നും തെരഞ്ഞെടുപ്പിന് മുന്‍പ് അവർ ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. എന്നാൽ ഇപ്പോള്‍ ഇത്രയും പണം അടക്കാന്‍ അവർ ആവിശ്യപെടുകയാണ്. ഇത് എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഭരണയന്ത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണുഗോപാല്‍ സൂചിപ്പിച്ചു.രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി.