News
ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു
ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. പാലത്തിൻ്റെ റെയിലിംഗിൽ തട്ടി ബസ് തീപിടിച്ച് വീഴുകയായിരുന്നു. ബോട്സ്വാനയുടെ തലസ്ഥാനമായ ഗാബോറോണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ മോറിയ നഗരത്തിലേക്ക് ഈസ്റ്റർ പ്രാർത്ഥനയ്ക്കായി പോയവരാണ് കൊല്ലപ്പെട്ടത്.
46 പേരാണ് ബസിൽ ഉണ്ടായിരുന്നത് എട്ട് വയസ്സുള്ള ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.