Uncategorized
മുൻ എംഎൽഎ ജയിലിൽ അന്തരിച്ചു…
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി അന്തരിച്ചു. ജയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സമാജ് വാദി പാർട്ടി മുൻ എംഎൽഎയാണ്.വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി.ബിജെപി എംഎല്‍എ കൃഷ്ണനാഥ് റായിയെ കൊന്ന കേസില്‍ 10 വര്‍ഷം തടവ് ലഭിച്ചിരുന്നു.
വ്യാജ തോക്ക് ലൈസൻസ് കേസിൽ ജീവപര്യന്തം തടവിൽ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസിൽ മുക്താർ അൻസാരിയെ വാരാണസി കോടതി ശിക്ഷിച്ചത്. മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.