ട്രെയിനിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു…
ഓടുന്ന ട്രെയിനിൽനിന്ന് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു .മംഗളൂരു പി.എ കോളജ് എൻജിനീയറിങ് വിദ്യാർഥിയും കൂത്തുപറമ്പ് സ്വദേശിയുമായ റെനിം(19) ആണ് മരിച്ചത് .വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോയ മംഗളൂരു -ചെെന്നെ മെയിലിൽനിന്നാണ് അപകടമുണ്ടായത്.വാതിലിനരികിൽ നിൽക്കുകയായിരുന്ന റെനിം തെറിച്ചുവീണ് മരണപ്പെട്ടതാകാമെന്നാണ് നിഗമനം. ഷിറിയ പുഴയുടെയും കാസർഗോഡിന്റെയും ഇടയിൽനിന്നാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി പറഞ്ഞു .
സംഭവം അറിഞ്ഞയുടനെ കുമ്പളയിലും പരിസരങ്ങളിലും പ്രദേശവാസികളും പൊലീസും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്ന് ‘ ആറ് മണിക്കൂറിന് ശേഷം പന്നിക്കുന്നിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം അതിഥി മന്ദിരത്തിന്റെ പിറകിലുള്ള റെയിൽവേ പാളത്തിനരികെയാണ് മൃതദേഹം കണ്ടെത്തിയത്.ഇതേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് പാളത്തിലേക്ക് വീണ് യുവാവും മരിച്ചിരുന്നു.