കോൺഗ്രസ് വിട്ട ബോളിവുഡ് നടന്‍ ശിവസേനയിൽ…
കോൺഗ്രസ് വിട്ട ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേനയിൽ ചേർന്നു .മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലാണ് ശിവസേനയിൽ ഗോവിന്ദ അംഗത്വമെടുത്തത്. 14 വര്‍ഷത്തിനു ശേഷമാണ് താരം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശനം. മുന്‍ കോണ്‍ഗ്രസ് ലോക്സഭാ എംപി കൂടിയാണ് ഗോവിന്ദ .
2004 ല്‍ ആണ് ഗോവിന്ദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടായിരുന്നു തുടക്കം. മുംബൈ നോര്‍ത്ത് ലോക്സഭാ സീറ്റില്‍ ബിജെപി നേതാവ് രാം നായിക്കിനെ പരാജയപ്പെടുത്തിയാണ് ഗോവിന്ദ എംപിയായത്.മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നും ഗോവിന്ദ ജനവിധി തേടുമെന്നാണ് സൂചന. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം താന്‍ തിരിച്ചെത്തി എന്നാണ് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച താരം ഷിന്‍ഡെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാചാലനായി.