തമാശക്ക് സുഹൃത്ത് മലദ്വാരത്തിലേക്ക് കാറ്റടിച്ചുകയറ്റി- യുവാവിന് ദാരുണാന്ത്യം

സുഹൃത്ത് തമാശക്ക് മലദ്വാരത്തിൽ കാറ്റടിച്ചുകയറ്റിയ യുവാവിന് ദാരുണാന്ത്യം.ഇലക്ട്രിക് ബ്ലോ ഡ്രയറിന്റെ നോസൽ കയറ്റി മലദ്വാരത്തിലേക്ക് കാറ്റടിച്ചുകയറ്റി നിമിഷങ്ങൾക്കകം തന്നെ വൻകുടൽ തകർന്ന് യുവാവിന് മരണം സംഭവിക്കുകയായിരുന്നു. ബംഗളുരുവിലാണ് ദാരുണമായ സംഭവം നടന്നത് . വിജയപുര സ്വദേശിയായ യോഗീഷ് (24) ആണ് മരിച്ചത്. സുഹൃത്ത് മുരളി (25)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹനങ്ങൾ ഉണക്കാനുള്ള ശക്തമായ ഇലക്ട്രിക് ബ്ലോ ഡ്രയർ ഉപയോഗിച്ച് കളിക്കുന്നതിനിടെ ആയിരുന്നു അപകടം .മുരളി ആദ്യം യോഗീഷിന്റ മുഖത്തും പുറകിലും ബ്ലോ ഡ്രയറിന്റെ നോസൽ കുത്തിയിറക്കി.മലദ്വാരത്തിലേക്ക് നോസിൽ കയറ്റി ശക്തമായി കാറ്റടിച്ചതോടെ യോഗേഷിന്റെ ഉദരഭാഗം വികസിക്കുകയും വൻകുടൽ പൊട്ടുകയുമായിരുന്നു. യോഗീഷിന്റെ അവസ്ഥ മോശമാണെന്ന് തിരിച്ചറിഞ്ഞ മുരളി ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ബ്ലോ ഡ്രയറിൽ നിന്നുള്ള ഉയർന്ന മർദ്ദം കാരണം യോഗീഷിന്റെ കുടലിനും ആന്തരികാവയവങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി.യോഗീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.