ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചു – 3 കോടി നഷ്ടപരിഹാരം…
ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിക്കുകയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഭർത്താവിനോട് മൂന്നുകോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി .കൂടാതെ മാസംചിലവിനായി 1.5 ലക്ഷം രൂപ വീതം നല്കാനും കോടതി ഉത്തരവിട്ടു. ഹാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി.
ഭർത്താവ് ഭാര്യയെ പലതരത്തിൽ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നും കോടതി കണ്ടെത്തി.മധുവിധു കാലത്തെല്ലാം ഭർത്താവ് തന്നോട് മോശമായി പെരുമാറി, നേപ്പാളിൽ പോയപ്പോൾ തന്നെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ച് അപമാനിച്ചുഎന്നായിരുന്നു യുവതി പരാതിയിൽ പറഞ്ഞിരുന്നത് . നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടർന്നായിരുന്നു യുവതിയെ ഭർത്താവ് സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ചത്. തുടർന്ന് ഭാര്യ മുംബൈ മജിസ്ട്രേറ്റ് കോടതിയില്‍ ഇയാൾക്കെതിരെ ഗാര്‍ഹികപീഡനത്തിന് പരാതി നൽകുക ആയിരുന്നു .ഭാര്യ നല്കിയ പരാതി സത്യമാണെന്നും അവർ പലതരത്തിൽ ഉപദ്രവം നേരിട്ടു എന്നും മുംബൈ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. തുടർന്നാണ് മൂന്നുകോടി രൂപ നഷ്ടപരിഹാരം നല്കാനും ഒന്നരലക്ഷം രൂപ മാസം ജീവനാംശം നല്കാനും കോടതി വിധി വരുന്നത്. തുടർന്ന്
ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കീഴ്ക്കോടതി വിധി ബോംബെ ഹൈക്കോടതിയും ശരി വയ്ക്കുകയായിരുന്നു.