Uncategorized
എസ്എസ്എല്‍സി പരീക്ഷക്ക് ഉത്തരം കാണിച്ച് നൽകിയില്ല – സഹപാഠിയെ കുത്തി…
എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ഉത്തരം കാണിച്ചു നൽകിയില്ല എന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കുത്തി പരുക്കേല്പിച്ചു.പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും കുത്തി പരുക്കേല്‍പിക്കുകയുമായിരുന്നു . ഉടൻ തന്നെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചു.
മഹാരാഷ്ട്രയിലെ ഭീവണ്ടിയിലാണ് സംഭവം നടന്നത് . ആക്രമിച്ച മൂന്ന് വിദ്യാർത്ഥികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.വിദ്യാർത്ഥിയുടെ പരിക്കുകൾ ഗുരുതരമല്ല. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ ഐപിസി 324 സെക്ഷൻ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു .