News
മ അദനിയുടെ ആരോഗ്യനില അതീവ ഗുരുതരം : വെൻറിലേറ്ററിലേക്കു മാറ്റി…
പിഡിപി നേതാവ് അബ്ദുൽനാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅദനിയെ വെൻറിലേറ്ററിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെയോടെ അദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം നേരിട്ടത് . ഇതോടെ വെൻറിലേറ്ററിലേക്കു മാറ്റി. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്