News
ജപ്തി ഭീഷണിയെ തുടർന്ന് കിടപ്പു രോഗി ജീവനൊടുക്കി …………
പത്തനംതിട്ട:പത്തനംതിട്ടയിലെ ജില്ലയിലെ അടൂരിലാണ് സംഭവം. നെല്ലിമുകൾ സ്വദേശി യശോദരനാണ് മരിച്ചത്. ബാങ്കിൽ നിന്നുമുള്ള ജപ്തി ഭീഷണി ഭയന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. യശോദരൻ ഏഴ് വർഷമായി കിടപ്പുരോഗിയാണ് .ജപ്തി നോട്ടീസ് ബാങ്കിൽ നിന്നും കിട്ടിയതിനു പിന്നാലെയാണ് യശോധരൻ ആത്മഹത്യ ചെയ്തത് .
ഈ മാസം 23-നാണ് യശോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിൽ ആയിരുന്ന യശോധരൻ ഇന്ന് രാവിലെയാണ് മരണത്തിനു കീഴടങ്ങിയത് .വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ കത്തികൊണ്ട് ശരീരത്തിൽ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഈ മാസം 25-ന് ജപ്തി ചെയ്യുമെന്നു കാണിച്ചു ബാങ്കിൽ നിന്നും നോട്ടീസ് വന്നിരുന്നു .ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത് .