കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൂര്യയാണ് നായകൻ. സമൂഹമാധ്യമങ്ങളിലൂടെ കാർത്തിക് സുബ്ബരാജ് തന്നെയാണ് ‘സൂര്യ 44’ എന്ന താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം നടത്തിയത്. നേരത്തെ വിജയ്‌ക്കൊപ്പമായിരിക്കും കാർത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.