News
ട്രെയിനിൽ ഓടികയറാൻ ശ്രമിക്കവെ: ട്രാക്കിലേക്ക് വീണു യുവാവിന് ദാരുണാന്ത്യം……….
കാസർഗോഡ് : ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. വെള്ളം വാങ്ങാൻ ഇറങ്ങി ട്രെയിൻ നീങ്ങുന്നത് കണ്ടു ട്രെയിനിൽ ഓടിക്കയറുന്നതിനിടെ ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ കാസർഗോഡ് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുളള ട്രെയിനിലായിരുന്നു സുശാന്ത് ഉണ്ടായിരുന്നത്. കാസർഗോഡ് വെച്ച് വെളളം വാങ്ങാനായി ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ട്രെയിൻ ചങ്ങല വലിച്ച് നിര്‍ത്തിയെങ്കിലും മരിച്ചു