ക്ഷേത്രത്തിൽ പൂജിച്ച നാരങ്ങ ലേലത്തിൽ വിറ്റു : 2.3 ലക്ഷം രൂപക്ക് വാങ്ങി ദമ്പതികൾ……
തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ഒമ്പത് നാരങ്ങകൾ വലിയ തുകയ്ക്ക് ലേലം ചെയ്തു. ദിവസങ്ങളോളം ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകളിൽ ഉപയോഗിക്കുന്ന ഈ ഒൻപത് നാരങ്ങകൾക്കും ദൈവികമായ ശക്തിയുണ്ടെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. അതിനാൽ, തന്നെ ഇതിന് ആവശ്യക്കാരേറെയാണ്.2.3 ലക്ഷം രൂപയ്ക്കാണ് ഈ നാരങ്ങകൾ ലേലം ചെയ്തത്. വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് തിങ്കളാഴ്ച ലേലം നടന്നത്. ഒൻപത് ദിവസങ്ങളിൽ, ക്ഷേത്രത്തിലെ പൂജാരി മുരുകൻ്റെ വേലിൽ ഓരോ നാരങ്ങ വീതം കുത്തി വയ്ക്കുന്നു. അത് നാരങ്ങകൾക്ക് പ്രത്യേക ശക്തി കൈവരാൻ സഹായകമാകുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. വാർഷിക ഉത്സവമായ ഒൻപത് ദിവസത്തെ പങ്കുനി ഉതിരം സമാപിച്ചതിന് ശേഷമാണ് നാരങ്ങകൾ ഭക്തർക്ക് ലേലം ചെയ്യുന്നത്. രണ്ട് കുന്നുകളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ നാരങ്ങയുടെ നീര് കഴിച്ചാൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടാവും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്