News
മദ്യപിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ
മദ്യപിച്ചെത്തിയ പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ. കഴിഞ്ഞയാഴ്ച ഫുക്കറ്റ്-ഡല്‍ഹി വിമാനം ഓടിച്ച ക്യാപ്റ്റനെതിരെയാണ് എയര്‍ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്. വിമാന സര്‍വീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസര്‍ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.
അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനല്‍ നടപടിയായതിനാല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്,’ എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു.ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഇക്കാര്യങ്ങളില്‍ തങ്ങള്‍ക്ക് സഹിഷ്ണുതയില്ലെന്നും പൈലറ്റിന്റെ സേവനം ഇതോടെ നിര്‍ത്തലാക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.