കുതിച്ചുയർന്ന് കൊക്കോ വില,ഞെട്ടിക്കുന്ന വിലയുമായി വിപണികൾ…..
കൊക്കോയ്ക്ക് രാജ്യാന്തര വിപണിയിൽ വില കിലോയ്ക്ക് 800 രൂപ കടന്നു.അതായത് കൊക്കോ വില ടണ്ണിന് 10,000 ഡോളർ കടന്നു.ന്യൂയോർക്കിലെയും ലണ്ടനിലെയും ഇന്റർനാഷനൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിൽ 10,080 ഡോളർ നിരക്കിലാണ് ഒടുവിൽ അവധി വ്യാപാരം നടന്നത്. ഒരു വർഷത്തിനിടയിൽ 138 ശതമാനത്തോളമാണു വർധന. ലോകത്ത് മറ്റൊരു കാർഷികോൽപന്നത്തിനും ഇതേ കാലത്ത് ഇത്ര വില ഉയർന്നിട്ടില്ല. ലോകത്താകെ ഒരു വർഷം ആളുകൾ അകത്താക്കുന്നത് 75 ലക്ഷം ടൺ ചോക്ലേറ്റിന്റെ പ്രധാന അസംസ്‌കൃത വസ്തുവാണ് ഈ കുരു എന്ന് അറിയാമല്ലോ.
ഈ വിലക്കയറ്റത്തിന് കാരണമായത് രണ്ട് പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലെ കയറ്റുമതിയിലാണ്. ഉഷ്ണമേഖലയിലുള്ള വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് കൊക്കോ കൃഷിചെയ്യുന്നത്. ലോകത്തിന്‍റെ ആകെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ അടുത്തെങ്ങും തന്നെയില്ല. സംസ്ഥാനത്തെ കൃഷിയുടെ 40 ശതമാനവും ഇടുക്കി ജില്ലയിൽ നിന്നാണ്.വയനാട്, കണ്ണൂർ, കോട്ടയം ജില്ലകളിലും കൃഷിയുണ്ട്. രാജ്യത്ത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇവിടെ ഉത്പാദനം.