സെപ്റ്റിക്ക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു, സംഭവം?
തിരുവനന്തപുരം ബാലരാമപുരം സ്വദേശി സെബാസ്റ്റ്യൻ പശുവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു ദാരുണമായ സംഭവം. പശു, കഴുത്തിൽ കയറുമായി ടാങ്കിൽ വീണു ചത്തു. സെബാസ്റ്റ്യൻ നിര്‍ദ്ധന കുടുംബത്തിലെ അംഗമാണ്. സെബാസ്റ്റ്യൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ നാട്ടുകാരാണ് പശുവിനെ സൗജന്യമായി നൽകിയത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് സെബാസ്റ്റ്യൻ്റെ കുടുംബം.
ഓട്ടോറിക്ഷാ ഡ്രൈവറായ 51കാരന്‍ സെബാസ്റ്റ്യന് പ്രദേശവാസിയാണ് ഒരു പശുക്കിടാവിനെ കൊടുത്തത്. പശുവിനെ സെപ്റ്റിക്ക് ടാങ്കിന്റെ സ്ലാബിനു മുകളില്‍ കുളിപ്പിക്കുമ്പോള്‍ സെപ്റ്റിക്ക് ടാങ്ക് തെന്നിമാറി സെബാസ്റ്റ്യനും പശുവും വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സെബാസ്റ്റ്യൻ മരിച്ചിരുന്നു.