filim

വായനയിലൂടെ ലോകം അറിഞ്ഞ ആടുജീവിതവും നജീബും ഇന്ന് സ്ക്രീനിലും….

ആടുജീവിതം അതേപേരിൽ ബി​ഗ് സ്ക്രീനിൽ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് ആണ് നായകൻ ചിത്രത്തിൽ നജീബ് ആയിട്ട് എത്തുന്നത്.ചിത്രം റിലീസ് ആകുന്ന ദിവസമായ ഇന്ന് ഈ അവസരത്തിൽ താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തിയ നജീബിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. “സന്തോഷമുണ്ട് സിനിമ കാണാൻ പോവുകയാണ്, ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി കാരണം എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വിയും അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു.

ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു”, എന്നാണ് എറണാകുളത്തെ തിയറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 400അടുപ്പിച്ച് സീക്രീനുകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പ്രീ സെയിലിലും വലിയ മുന്നേറ്റം ചിത്രം നടത്തിയിട്ടുണ്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button