News
നാമനിര്‍ദേശ പത്രിക കേരളത്തില്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം റിപോർട്ടുകൾ പുറത്ത്…..
ഇന്ന് മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മാർച്ച് 29, 31, ഏപ്രിൽ 1 എന്നീ തീയതികളിൽ പൊതു അവധി ദിവസങ്ങളായതിനാൽ പത്രിക സമര്‍പ്പിക്കാനാവില്ല. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.
20 ലോക്‌സഭാ മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് രേഖകൾ സമർപ്പിക്കേണ്ടത്. റിട്ടേണിംഗ് ഓഫീസറുടെ മുറിയിൽ സ്ഥാനാർത്ഥികൾ ഉൾപ്പെടെ പരമാവധി 5 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നാമനിർദേശ പത്രിക സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നടപടികളും പൂർത്തിയായതായി. മുഖ്യ തെരഞ്ഞെടുപ്പ് സഞ്ജയ് എം.ഓഫീസർ അറിയിച്ചു.