Uncategorized
ഐടിഐയിലെ സംഘര്‍ഷം – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്…

കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ സംഘര്‍ഷത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു . എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത് . ആയുധംകൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍ കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത് . കൃഷ്ണകുമാറിനെ കോളേജ് കവാടത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് എബിവിപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതു ഇതാണ് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്.സംഭവത്തില്‍ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.