14 കാരിയെ തട്ടികൊണ്ട്പോയി – യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈലക്കര ചരിഞ്ഞാൻകോണം പുലിക്കുഴി മേലെ പുത്തൻവീട്ടിൽ ശ്രീരാജ് (21) നെയാണ് പോലീസ് പിടികൂടിയത്. സ്കൂൾ വിദ്യാർഥിയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അന്വേഷണമാണ് പോക്സോ കേസിൽ അവസാനിച്ചത്.
കാണാതായ പെൺകുട്ടിക്കായി കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല . ഒടുവിൽ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ പൊലീസ് പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയശേഷം വൈദ്യപരിശോധന നടത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ ബാബുക്കുറുപ്പ്, എസ്.ഐ സജിത്ത് ജി. നായർ, സിവിൽ പൊലീസുകാരായ പ്രദീപ്, ഷിബ, ദീപു, പ്രഭുല്ലചന്ദ്രൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .