പോസ്റ്റർ നശിപ്പിച്ചത് ചോദ്യംചെയ്തു – ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു….
ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു .പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു .ഡി വൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗം കമുകിന്‍കുഴി പുതുവല്‍ പുത്തന്‍ വീട്ടില്‍ എസ് സുജിത്തിനെയാണ് ആക്രമിച്ചത്. കത്തിയും മണ്‍വെട്ടിയും സിമന്റ്കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണം. സുജിത്തിന്റെ കൈയ്ക്ക് വെട്ടേറ്റു. തലയ്ക്ക് ഗുരുതര പരിക്കുണ്ട്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമുകിന്‍കുഴി ജംഗ്ഷനില്‍ സ്ഥാപിച്ച വി ജോയിയുടെ പോസ്റ്റര്‍ ആര്‍എസ്എസ് സംഘം നശിപ്പിച്ചിരുന്നു. ഇതിന് പകരമായി ബുധന്‍ വൈകിട്ട് ഏഴോടെ സുജിത്തടക്കമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാനെത്തിയപ്പോള്‍ ആര്‍എസ്എസ് സംഘം തട ഞ്ഞിരുന്നു.തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി ഇതിന്റെ തുടര്‍ച്ചയായാണ് സുജിത്തിനെ വീടുകയറി ആക്രമിച്ചത്.