Uncategorized

ചോറ് നൽകാത്തതിന് അമ്മയെ കൊന്നു – മകന് ജീവപര്യന്തം…

ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മകന് ജീവപര്യന്തം ശിക്ഷി വിധിച്ച് കോടതി. വൈക്കം ഉദയനാപുരം കൊച്ചുത്തറത്താഴ്ചയിൽ ബൈജുവിനാണ് ജീവപര്യന്തം വിധിച്ചത് .ബൈജുവിന്റെ അമ്മ നന്ദായിനിയെ (73) ആയിരുന്നു , കാനയിലെ വെള്ളത്തിൽ ബൈജു ചവിട്ടിത്താഴ്‌ത്തി കൊലപ്പെടുത്തിയത്.ചോറ് നൽകാൻ വൈകിയതിനായിരുന്നു അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത് .കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ആറുമാസംകൂടി പ്രതി തടവ് ശിക്ഷ അനുഭവിക്കണം .

2022ലായിരുന്നു കേസിനാസ്പദമായ സംഭവത്തെ നടന്നത് .ദൃസാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പിടി കൂടിയത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button