Uncategorized
ആത്മഹത്യക്ക് ശ്രമിച്ച എംപി മരിച്ചു..
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നൽകാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച എംപി മരിച്ചു .ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.76കാരനായ ഗണേഷമൂര്‍ത്തിയാണ് മരിച്ചത് .ഈറോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയാണ് ഗണേഷ്മൂർത്തി .
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാത്തതിലുള്ള വിഷമത്തിൽ വെള്ളത്തില്‍ കീടനാശിനി കലക്കി കുടിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം. മൂര്‍ത്തിക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും ഉണ്ടായതോടെയാണ് കുടുബം കീടനാശിനി കുടിച്ച കാര്യമറിയുന്നത്.തുടന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലിരിക്കെയാണ് മരണം സംഭവിച്ചത് .