Uncategorized
ബാൾട്ടിമോർ അപകടം , മൃതദേഹങ്ങൾ കണ്ടെത്തി…
അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി .പടാപ്സ്‌കോ നദിയില്‍ മുങ്ങിയ ചുവന്ന ട്രക്കില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്.തൊഴിലാളികളായ അലഹാഡ്രോ ഹെർണാണ്ടസ് ഫ്യൂൻ്റസ്, ഡോർലിയൻ റൊണിയൽ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇനി പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ .
ഈ വാഹനങ്ങള്‍ക്കുള്ളില്‍ ആളുകളുണ്ടാകാം എന്നാണ് നിഗമനം. വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങള്‍ക്ക് സമീപം കൂടുതല്‍ വാഹനങ്ങളുണ്ടെന്ന് സോണാര്‍ സൂചിപ്പിച്ചതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.