Uncategorized
14 കാരിക്ക് ട്രെയിനിൽവെച്ച് പീഡനം – യുവാവ് അറസ്റ്റിൽ .
ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ തലശ്ശേരിയിൽ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് .തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത് .തമിഴ്നാട് പളളിവാസൽ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കർണാടക സ്വദേശി അമൽ ബാബുവാണ് പിടിയിലായത്.നാടുവിട്ട പെൺകുട്ടി അഞ്ച് ദിവസമായി പലയിടങ്ങളിൽ ട്രെയിനിൽ അലയുകയായിരുന്നു. ചെന്നൈയിൽ വച്ച് അമൽ ബാബുവിന്റെ വലയിലായി. പിന്നീട് ട്രെയിൻ യാത്രയിൽ പെൺകുട്ടിയെയും കൂട്ടിയ ഇയാൾ യാത്രക്കിടയിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.