Uncategorized
മോൻസൺ മാവുങ്കലിൻ്റെ മുൻ മാനേജർ അറസ്റ്റിൽ…
സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിൻ്റെ മുൻ മാനേജർ അറസ്റ്റിൽ .ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി നിധിയെ അറസ്റ്റ് ചെയ്തത്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ താരമായ നിധി, പുരാവസ്തു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.