Uncategorized
ആംബുലൻസിൽ കയറ്റിയില്ല – വയോധികന് ദാരുണാന്ത്യം…
ഹോട്ടലിൽ കുഴഞ്ഞുവീണ വയോധികൻ മരിച്ചു .കഞ്ഞിക്കുഴി നാലുകമ്പി സ്വദേശി അരീക്കൽ പീറ്ററാണ് (80) മരിച്ചത്. കഞ്ഞിക്കുഴിയിലെ യിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു പീറ്റർ .സ്ഥലത്തുണ്ടായിരുന്നവര്‍ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസിൽ കയറ്റാൻ ഡ്രൈവര്‍ വിസമ്മതിച്ചെന്നാണ് ആരോപണം. ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് അംബുലൻസിൽ കയറ്റാതിരുന്നതെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.തുടർന്ന് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പീറ്റർ മരണമടയുകയായിരുന്നു .