Uncategorized
പൊലീസിന് നേരെ ആക്രമണം – പ്രതികൾ അറസ്റ്റിൽ
വയനാട് സുൽത്താൻ ബത്തേരിയിൽ പൊലീസിന് നേരെ ആക്രമണം. അറസ്റ്റ് ചെയ്യാനായി എത്തിയ പൊലീസിന് നേരെയാണ് ആക്രമണം നടന്നത് .ബത്തേരി കുപ്പാടി പണിക്കപറമ്പിൽ ബൈജു, മാർക്കോസ് എന്നിവരെ അറസ്റ്റുചെയ്യാനെത്തിയ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. ബത്തേരി ഇൻസ്പെക്ടർ എസ് എച്ച് ഒ ബൈജു കെ ജോസ് ഉൾപ്പെടെയുള്ളവരെയാണ് പ്രതികൾ ആക്രമിച്ചത് .
പിന്നീട് പൊലീസ് പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. നാല് കേസുകളിൽ പ്രതികൾക്കെതിരെ വാറണ്ടുണ്ട്. ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിലും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.