മത്സരിക്കാന്‍ പണമില്ല – അവസരം നിരസിച്ച് നിർമ്മല സീതാരാമൻ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി മുന്നോട്ടുവെച്ച അവസരം നിരസിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ . ആവശ്യമായ ഫണ്ട് തൻ്റെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് , തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ബിജെപി മുന്നോട്ടുവെച്ച അവസരം നിരസിച്ചത് . ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാനുള്ള അവസരമാണ് ജെപി നദ്ദ തനിക്ക് നല്‍കിയതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
“പത്ത് ദിവസമോ ഒരാഴ്ചയോ ആലോചിച്ച ശേഷമാണ് മറുപടി നൽകിയത്. മത്സരിക്കില്ലെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എന്റെ കയ്യിൽ അത്ര പണമില്ല, മാത്രമല്ല, അന്ധ്രാപ്രദേശായാലും തമിഴ്നാടായാലും എനിക്ക് പ്രശ്നമുണ്ട്. സമുദായം,മതം എന്നിവയാണ് അവിടെ വിജയിക്കുന്നതിനായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ. എനിക്ക് അത് താല്പര്യമില്ല , അതുകൊണ്ട് മത്സരിക്കുന്നില്ല’, നിർമ്മല സീതാരാമൻ പറഞ്ഞു.തെരഞ്ഞെടുപ്പിനെ നേരിടാൻ ധനമന്ത്രിക്ക് മതിയായ ഫണ്ട് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ തൻ്റേതല്ലെന്നായിരുന്നു മറുപടി .