ഹാൾടിക്കറ്റ് ആട് തിന്നു – വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
പരീക്ഷാ ഹാള്‍ ടിക്കറ്റ് ആട് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പരീക്ഷ എഴുതാനാവില്ലെന്ന് ഭയന്നാണ് പെണ്‍കുട്ടി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ടെന്നും അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നും കാട്ടി ഹെഡ്മാസ്റ്റര്‍ക്ക് കുറിപ്പ് എഴുതിവെച്ച ശേഷമാണ് പതിനാല് വയസുകാരി ആത്മഹത്യക്ക് ശ്രമിച്ചത്.
വടക്കന്‍ കര്‍ണാടകയിലെ ബിദര്‍ ജില്ലയില്‍ താമസിക്കുന്ന 9-ാം ക്ലാസുകാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത് .അനുജന്റെ കൈവശം ഹെഡ്മാസ്റ്റർക്ക് നല്‍കാനുള്ള കത്ത് ഏല്‍പ്പിച്ച ശേഷം പെണ്‍കുട്ടി വീട് വിട്ടിറങ്ങുകകയായിരുന്നു. സംഭവം അറിഞ്ഞ വീട്ടുകാരും നാട്ടുകാരും കുട്ടിക്കായി തിരച്ചില്‍ നടത്തി .തിരച്ചിലിനൊടുവിൽ സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തുകയായിരുന്നു .പിന്നീട് സംഭവം അറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിച്ചു.നിലവിൽ ചികിത്സയിലാണ് കുട്ടി.