‘പത്ത് ദിവസമോ ഒരാഴ്ചയോ ആലോചിച്ച ശേഷമാണ് മറുപടി നൽകിയത്. മത്സരിക്കില്ലെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എൻ്റെ കയ്യിൽ അത്ര പണമില്ല, മാത്രമല്ല, അന്ധ്രാപ്രദേശായാലും തമിഴ്നാടായാലും എനിക്ക് പ്രശ്നമുണ്ട്. സമുദായം,മതം എന്നിവയാണ് അവിടെ വിജയിക്കുന്നതിനായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ. എനിക്ക് അത് താല്പര്യമില്ല , അതുകൊണ്ട് മത്സരിക്കുന്നില്ല’, നിർമ്മല സീതാരാമൻ പറഞ്ഞു.