Uncategorized
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം:വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി..
കൊല്‍ക്കത്ത: വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്‍ഡിഗോ – എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് തട്ടിയത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. പൈലറ്റുമാര്‍ക്കെിതരെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.കൂട്ടിയിടിയില്‍ ചെന്നൈയിലേക്കുള്ള വിമാനത്തിന്റെ ചിറകിന്റെ അറ്റം പൊട്ടിയപ്പോള്‍ മറ്റൊരു വിമാനത്തിന്റെ ചിറക് ഇടിഞ്ഞുവീണു.