Entertainment
ആടുജീവിതം സിനിമയാക്കുമ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ബെന്യാമിൻ…
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ സിനിമ നാളെ തിയേറ്ററുകളിൽ എത്തും ആടുജീവിതം സിനിമയാക്കാൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് നോവലിസ്റ്റ് ബെഞ്ചമിൻ പറയുന്നതിങ്ങനെ ബ്ലസിയുടെ നിശ്ചയദാർഢ്യം ഇല്ലായിരുന്നെങ്കിൽ സിനിമ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.പതിനാറ് വർഷം,നീണ്ട സപര്യ അതിനിടയിൽ ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകൾ.തളർന്നു പോകേണ്ട നിമിഷങ്ങൾ, ഉപേക്ഷിച്ചു പോകണ്ടേ സന്ദർഭങ്ങൾ.ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന പരിഹാസങ്ങൾ.എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികൾ.പ്രിയപെട്ടവരേ, എന്താണ് ഈ മനുഷ്യൻ ഇത്ര കാലം നടത്തിയ തീക്ഷ്‌ണ യാത്രയുടെ അന്തിമ ഫലം എന്നറിയാൻ നമുക്ക് തിയേറ്ററിൽ പോയി ആ ചിത്രം കാണാം. അത് മാത്രമാണ് നമുക്ക് തിരിച്ചു കൊടുക്കാവുന്ന സ്നേഹം….