News
ആലുവയിലെ പൊലീസ് ഉദ്യോഗസ്ഥാൻ്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണങ്ങൾ…
ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ ഗ്രേഡ് ബാബുരാജിനെ വയലിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വരെ ജോലി ചെയ്തു വിഐപി ഡ്യൂട്ടിയിലായിരുന്നു.
ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ആത്മഹത്യാ കുറിപ്പോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.