അതികഠിനമായ ചൂട് ഏതൊക്കെ ജില്ലകളിൽ കൂടുതൽ ?
സംസ്ഥാനത്ത് ഇന്ന് കടുത്ത ചൂടിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് തുടരുന്ന സാഹചര്യത്തിൽ 11 മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് ബാധകമാണ്. തൃശൂർ ജില്ലയിൽ ഇന്ന് ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 30നകം തൃശൂർ ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കും.
കൊല്ലം, പാലക്കാട് ജില്ലകളിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസും കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.