Tech

മദ്രാസ് ഐഐടിയിൽ പുതിയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് മേധാവി?

ഐഐടി മദ്രാസ് പൂർവവിദ്യാർത്ഥി പവൻ ദാവുലൂരിയെ മൈക്രോസോഫ്റ്റിൻ്റെ വിൻഡോസ്, സർഫേസ് ബിസിനസുകളുടെ തലവനായി നിയമിച്ചു. ഈ വകുപ്പുകളുടെ തലവനായ പനോസ് പനായ് പോയതിനെ തുടർന്നാണ് പവൻ ദാവുലൂരിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.പനായുടെ വിടവാങ്ങലിന് ശേഷം, രണ്ട് നേതാക്കളുടെ കീഴിൽ സർഫേസ്, വിൻഡോസ് ടീമുകൾ ഒന്നിച്ചു. പവൻ ദാവുലൂരിയുടെ നേതൃത്വത്തിലായിരുന്നു സർഫേസ് സിലിക്കണിൻ്റെ പ്രവർത്തനങ്ങൾ. വിൻഡോസിൻ്റെ ചുമതല മിഖായേൽ പരാഖിനായിരുന്നു. എന്നാൽ പരാഖിൻ്റെ രാജിക്ക് ശേഷം രണ്ട് വകുപ്പുകളും ഡാവുലൂരിയുടെ നേതൃത്വത്തിലായിരുന്നു.

മൈക്രോസോഫ്റ്റിൽ 23 വർഷത്തിലേറെയായി ദാവുലുരിയുണ്ട്. മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിജി ബിരുദം നേടിയ ശേഷം അവിടെ തന്നെ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. മൈക്രോസോഫ്റ്റിൽ റിലയബിലിറ്റി കോംപോണൻ്റ്സ് മാനേജരായാണ് അദ്ദേഹത്തെ ആദ്യം നിയമിച്ചത്.
മൈക്രോസോഫ്റ്റിൻ്റെ എക്സ്പീരിയൻസ് ആൻഡ് ഡിവൈസസ് മേധാവി രാജേഷ് ഝാ കമ്പനിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. രാജേഷിൻ്റെ നേതൃത്വത്തിലാണ് ദാവുലൂരിയെ നിയമിക്കുന്നത്. വിൻഡോസ് ഉപകരണങ്ങൾക്കായി വിൻഡോസ് എക്സ്പീരിയൻസ് ടീം അംഗങ്ങളെ സംയോജിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button