News
സീസൺ അയപോളേകും അവൻ എത്തി….
മൂന്നാറിലെ ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പൻ്റെ ശല്യം. പുലർച്ചെ സിങ്കുകണ്ടത്ത് വീടിന് നേരെ ആക്രമണമുണ്ടായി. കുന്നുമ്മക്കൽ മനോജ് മാത്യുവിൻ്റെ വീട് ആണ് ചക്കകൊമ്പൻ തകർക്കാൻ ശ്രമിച്ചത്. ആന വീട് ആക്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പുലർച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം. വീടിൻ്റെ മുൻഭാഗത്തെത്തിയ ആന കൊമ്പുകൊണ്ട് മതിലിൽ ഇടിക്കുകയായിരുന്നു. വീടിൻ്റെ ഭിത്തിയിൽ വിള്ളൽ വീണു, വീടിൻ്റെ മേൽക്കൂര തകർന്നു.