Uncategorized

സീരിയൽ നിർമാണത്തിന്റെ പേരിൽ തട്ടിപ്പ് -സംവിധായകനെതിരെ കേസ്

ടിവി സീരിയൽ നിർമ്മിക്കാൻ വേണ്ടിയെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ കേസിൽ സംവിധായകനെതിരെ പൊലീസ് കേസ് എടുത്തു. നിരവധി സീരിയലുകളുടെ സംവിധായകനും ബിജെപി നേതാവുമായ സുജിത് സുന്ദറിനെതിരെയാണ് കോടതിയുടെ നിർദേശ പ്രകാരം കൊച്ചി ഹിൽ പാലസ് പൊലീസ് കേസ് എടുത്തത്.2022 ഡിസംബറിലാണ് ചാലക്കുടി സ്വദേശിയായ വ്യക്തിയിൽ നിന്ന് സുജിത് സുന്ദർ പണം തട്ടിയത്. ‘അരികിൽ ഒരാൾ’ എന്ന പേരിൽ സീരിയൽ നിർമ്മിക്കാനെന്ന് വിശ്വസിപ്പിച്ചായിരുന്നു സുജിത് എട്ട് ലക്ഷം രൂപ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത് . ഒരു ചാനലിൽ നിന്ന് സീരിയലിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു . തെളിവിനായി ചാനലിൽ നിന്ന് മെയിൽ വഴി വന്ന സന്ദേശവും കാണിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാത്തതിനെ തുടർന്നാണ് സംശയം തോന്നിയത്.

തുടർന്ന് പരാതിക്കാരൻ ചാനൽ ഓഫിസിൽ പോയി അന്വേഷിച്ചപ്പോൾ മെയിൽ സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. പണം തിരിച്ചു നൽകാൻ സുജിത് സുന്ദർ തയ്യാറായതുമില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശ പ്രകരമാണ് സുജിത്തിനെതിരെ പോലീസ് കേസ് എടുത്തത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button