Uncategorized
മാസപ്പടി വിവാദം – വീണക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.