വീടിനുള്ളിൽ കയറി ഉപകരണങ്ങൾക്ക് തീയിട്ടു…
വാഗമണ്ണിൽ ഉടമസ്ഥർ വീട്ടിലില്ലാത്ത സമയം വീടിനുള്ളിൽ കടന്ന് ഉപകരണങ്ങൾക്ക് തീയിട്ട് സാമൂഹ്യ വിരുദ്ധർ. വാഗമൺ പുത്തൻവീട്ടിൽ സിജിമോന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഉപകരണങ്ങൾക്ക് തീ ഇടുകയായിരുന്നു. സിജിമോനും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. വൈകിട്ട് തറവാട് വീട്ടിൽ പോയ സമയത്താണ് സാമൂഹിക വിരുദ്ധർ വീട് ആക്രമിച്ചത്. വീടിന്റെ പ്രധാന വാതിലും ജനലുകളുമെല്ലാം തകർത്ത നിലയിലാണ് . കട്ടിലും മേശയുമെല്ലാം തീയിട്ടു നശിപ്പിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. വാഷ്ബേസിനുകളും തല്ലിത്തകർത്തു. വീടിൻറെ പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും നശിപ്പിച്ചു. അലമാരയിൽ നിന്നും സ്വർണവും പണവും നഷ്ടപ്പെട്ടതായും ഉടമ പറഞ്ഞു. സംഭവം സംബന്ധിച്ച് സിജിമോന്റെ പരാതിയിൽ വാഗമൺ പൊലീസ് കേസെടിത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . വിരൽ അടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.