രണ്ടര വയസ്സുകാരിയുടെ കൊലപാതകം -സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
മലപ്പുറം കാളികാവിലെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസെടുത്തത്. നടപടിക്രമങ്ങൾക്കായി കേസ് ചീഫ് ജസ്റ്റിസിന് വിടാൻ രജിസ്ട്രാര്‍ക്ക് നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം എസ്പി, കാളികാവ് സിഐ എന്നിവരെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചു. സംഭവം ഹൃദയഭേദകമാണെന്നും ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരത എങ്ങനെ ചെയ്യാനായെന്നും കോടതി ചോദിച്ചു. മാത്രമല്ല, പൊലീസ് കർശനമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട് .
കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെതുടർന്നാണെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത് .