Uncategorized

കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരം…

അടുത്ത അധ്യയന വർഷം മുതൽ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരം ഒരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ആർഎൽവി രാമകൃഷ്ണൻ. കലാമണ്ഡലം കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച ശേഷം സംസാരിക്കവെയാണ് അദേഹം ഈ കാര്യം വ്യക്തമാക്കിയത് .

കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ സാധിച്ചതിൽ തനിക്ക് അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു .വിവേചനമില്ലാതെ മോഹിനിയാട്ടം പഠിക്കാൻ കലാമണ്ഡലത്തിന്റെ വാതിലുകൾ തുറക്കപ്പെടുമെന്നും ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കി . കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിച്ചത് . മോഹിനിയാട്ടത്തിന്റെ അടവുകൾ കോർത്തിണക്കിക്കൊണ്ട് ഗണപതി സ്തുതിയിൽ അവസാനിപ്പിക്കുന്നതായിരുന്നു ആർഎൽവി രാമകൃഷ്ണന്റെ കലാമണ്ഡലം കൂത്തമ്പല വേദിയില അവതരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button