Uncategorized

സഹകരണബാങ്കിലെ നിക്ഷേപം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കും….

കരുവന്നൂർ അടക്കമുള്ള സഹകരണബാങ്കിലെ നിക്ഷേപം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കാൻ നിയമപരമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാർഥി ഡോ.ടിഎന്‍ സരസുവിനെ ഫോണില്‍ വിളിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തില്‍ നമസ്കാരം പറഞ്ഞ് സുഖവിവരം അന്വേഷിച്ച മോദി ആലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ കുറിച്ച് സ്ഥാനാര്‍ഥിയോട് ചോദിച്ചറിയുകയും ചെയ്തു .

സഹകരണ ബാങ്കുകളിൽ അഴിമതി നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകും, ഇ ഡി നിയമനടപടികൾ നേരിടുന്ന സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനുള്ള നിയമസാധ്യതകൾ എന്തൊക്കെയാണെന്ന് അന്വേഷിക്കുമെന്നും പ്രധാനമന്ത്രി സരസു ടീച്ചർക്ക് ഉറപ്പുനൽകി.കൂടാതെ പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും ഡോ.സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button