നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്…
21 ദിവസമായി നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്. ദുർബലമായ ഹിമാലയൻ പരിസ്ഥിതിക്ക് വേണ്ടി സമരം ആരംഭിച്ച സോനം വാങ്ചുക് കേന്ദ്രത്തിനെതിരെ നിശിതമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും ജനങ്ങള്‍ക്ക് രാഷ്ട്രീയ അവകാശങ്ങളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റ പോരാട്ടം തുടരുമെന്ന് വാങ്ചുക് പറഞ്ഞു.
ലഡാക്കിന് സംസ്ഥാന പദവി ലഭിക്കില്ലെന്നു വ്യക്തമായത് മുതൽ പ്രതിഷേധത്തിലാണ് വാങ്ചുക്. ലഡാക്കിനെ ഡൽഹിയിൽ നിന്ന് ഭരിക്കുന്നതിനെ ജനാധിപത്യമെന്ന് വിളിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്നും സംസ്ഥാന പദവി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് വാങ്ചുക് ഉന്നയിക്കുന്നത്. മാർച്ച് ആറിനാണ് സോനം വാങ്ചുക് തന്റെ നിരാഹാര സമരം ആരംഭിച്ചത്.