News
ബാൾട്ടിമോർ കപ്പൽ അപകടം 22 ഇന്ത്യക്കാരും സുരക്ഷിതർ, 7 പേർക്കായുള്ള തിരച്ചിൽ തുടരുന്നു..
ന്യൂയോർക്ക്: ബാൾട്ടിമോർ പാലത്തിലിടിച്ചുണ്ടായ 22 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പൽ അപകടത്തിൽ കപ്പലിലെ മുഴുവൻ ഇന്ത്യക്കാരും സുരക്ഷിതർ. പുഴയിൽ വീണ രണ്ട് പേരെ രക്ഷപ്പെടുത്തി. അതിൽ ഒരാളുടെ നില ഗുരുതരമാണ്. കാണാതായ ഏഴ് പേർക്കായി തിരച്ചിൽ തുടരുന്നു. സിനർജി മറൈൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ.