Uncategorized
റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികൾക്ക് നാട്ടിലേക്ക് വരാൻ വഴിയൊരുങ്ങുന്നു…
മോസ്കോ: റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികൾക്ക് നാട്ടിലേക്ക് വരാൻ വഴിയൊരുങ്ങുന്നു. റഷ്യയിൽ കുടുങ്ങിയ പ്രിന്‍സ് സെബാസ്റ്റ്യനും ഡേവിഡ് മുത്തപ്പനും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്ക് താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. പ്രിന്‍സ് അഞ്ചുതെങ്ങ് സ്വദേശിയും ഡേവിഡ് പൊഴിയൂര്‍ സ്വദേശിയുമാണ്. യുവാക്കളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിരുന്നു. റിക്രൂട്ടിംഗ് തട്ടിപ്പിനിരയായതാണെന്ന് യുവാക്കൾ പറയുന്നു.