റോക്കിയുടെ അടിയില്‍ സിജോയ്ക്ക് സംഭവിച്ച പരിക്ക് ഗൗരവമേറിയത്ശസ്ത്രക്രിയ വേണം; ആശുപത്രിയിലേക്ക്…
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ കഴിഞ്ഞ ദിവസത്തെ നാടകീയമായ സംഭവമായിരുന്നു റോക്കി സിജോയെ തല്ലിയത്. ഇതിന് പിന്നാലെ റോക്കിയെ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്താക്കി. എന്നാല്‍ റോക്കിയുടെ അടിയില്‍ സിജോയുടെ താടിക്ക് ഏറ്റ പരിക്ക് ഗൗരവമേറിയതാണ് എന്നാണ് പുതിയ അപ്ഡേറ്റ്. നേരത്തെ തന്നെ സിജോയുടെ താടിയെല്ലിന് പരിക്ക് പറ്റിയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സിജോയ്ക്ക് അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സിജോയെ കണ്‍ഫഷന്‍ റൂമില്‍ വിളിച്ചുവരുത്തി ബിഗ് ബോസ് ഇത് അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറണമെന്നും. അതിനായി തയ്യാറായി വരാനും ബിഗ് ബോസ് നിര്‍ദേശിച്ചു. പിന്നാലെ സിജോ തന്‍റെ ആശങ്ക അറിയിച്ചു. ശസ്ത്രക്രിയ എന്ന് പറയുമ്പോള്‍ അത് വലുതാണോ എന്നും, താന്‍ ഷോയില്‍ നിന്നും പുറത്തുപോകേണ്ടി വരുമോ എന്നുമാണ് സിജോ ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തു പോകുന്നത് ചിന്തിക്കേണ്ടെന്നും ശസ്ത്രിക്രിയ വിവരങ്ങള്‍ ഡോക്ടര്‍ വിശദമാക്കും എന്നാണ് ബിഗ് ബോസ് അറിയിച്ചത്. വീട്ടില്‍ നിന്ന് ആരെങ്കിലും വരേണ്ടതുണ്ടോയെന്ന് സിജോയോട് ബിഗ് ബോസ് ചോദിച്ചപ്പോള്‍ സുഹൃത്തായ വിനു ചേട്ടനെ വിളിക്കാനും ബിഗ് ബോസിനോട് സിജോ ആവശ്യപ്പെട്ടു. അതേ സമയം ആശുപത്രിയില്‍ എത്തിയാല്‍ ഷോ സംബന്ധിച്ച് ആശുപത്രി ജീവനക്കാരുമായോ, വിനു ചേട്ടനുമായോ ഷോ സംബന്ധിച്ച് ഒന്നും ചര്‍ച്ച ചെയ്യരുത് എന്ന പ്രോട്ടോകോള്‍ പാലിക്കണമെന്നും സിജോയോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. ബിഗ് ബോസ് ഹൗസിലുള്ളവരോട് ശസ്ത്രക്രിയയുടെ കാര്യം പറയരുതെന്നും. ഒരു ചെക്കപ്പ് ഉണ്ടെന്ന് പറഞ്ഞാല്‍ മതിയെന്നും ബിഗ് ബോസ് നിര്‍ദേശിച്ചു. തുടര്‍ന്ന് വീട്ടിലെത്തി വസ്ത്രം മാറി സിജോ കണ്‍ഫഷന്‍ റൂം വഴി ആശുപത്രിയിലേക്ക് പോയി. ഞാൻ കരഞ്ഞ് മെഴുകിയിട്ടില്ല, എനിക്ക് പേടിയും ഇല്ല: നാട്ടിലെത്തി റോക്കി, ഹാരമണിയിച്ച് വരവേറ്റ് ആരാധകർ ‘ഞാൻ ചതിച്ചിട്ടില്ല, പിന്നിൽ നിന്നും കുത്തിയില്ല’; മനസുടഞ്ഞ് റോക്കിയോട് സിജോ, സ്ട്രാറ്റജിയെന്ന് ചിലർ